രാഹുൽ മാങ്കുട്ടം വിഷയത്തിൽ
മനുഷ്യാവകാശ പ്രവർത്തകർ എന്ന നിലയിൽ HRPM ൻ്റെ
ഒരു സോഷ്യൽ വിശകലനം :
ആരോപണ വിധേയനായ
രാഹുൽ മാങ്കൂട്ടത്തിന് എതിരെയുള്ള പരാതിയും അതേ തുടർന്നു ഉണ്ടാവുന്ന കേസുകളും അന്വേഷണങ്ങളും,
നിഷ്പക്ഷതയും സാമൂഹിക ഉത്തരവാദിത്തവും പാലിച്ചുകൊണ്ടുള്ളതാകണം എന്നാണ് HRPM ൻ്റെ നിലപാട്.
സ്ത്രീ സംരക്ഷണ നിയമങ്ങളും. രാഷ്ട്രീയ പ്രതിസന്ധികളും
രാഹുൽ മാങ്കൂട്ടം സംഭവത്തെ തുടർന്ന് വീണ്ടും ചിന്തിക്കേണ്ട സമയവും സാഹചര്യവുമാണ് ഇപ്പോൾ സംജാതമായിട്ടുള്ളത്.
ചുരുക്കം പറഞ്ഞാൽ ഒരു സാമൂഹ്യ-രാഷ്ട്രീയ പഠനം
കേരളത്തിലെ പുതിയ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ
ഉയർന്നുവരേണ്ടത് അത്യാവശ്യമാണ്.
സ്ത്രീ സംരക്ഷണ നിയമം ദുരുപയോഗം ചെയ്യുന്ന അനേകം സംഭവങ്ങൾ സമൂഹത്തിൻ്റെ മുൻപിൽ ഉണ്ട്.
അതുകൊണ്ടുതന്നെ ജനങ്ങൾ രണ്ടുതട്ടിൽ ആകുന്ന സ്ഥിതിയും കേരളത്തിലും രാജ്യത്തും സ്ഥിരമായി ഈ സമൂഹം കണ്ടുവരുന്നു.
പൊതുജനങ്ങൾ രണ്ട് തട്ടിൽ ആകുന്നതിന്റെ പ്രധാന കാരണവും അന്ധമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ തന്നെയാണ് . ഞാൻ ആരെയും പ്രതിസ്ഥാനത്ത് നിർത്തുന്നില്ല
എന്നാൽ യാഥാർത്ഥ്യത്തിലേക്ക് ശ്രദ്ധ നൽകേണ്ടത് ആവശ്യകതയാണ്.
നിയമങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്
പക്ഷേ നീതിയുക്തമായ നടപടികൾ ആയിരിക്കണം നിയമം സംരക്ഷിക്കാൻ സ്വീകരിക്കേണ്ടത്.
ഒരു വ്യക്തിയെ ഉയർത്തുന്നതിനും താഴ്ത്തുന്നതിനും വേണ്ടി നിയമങ്ങൾ
ഉപയോഗിക്കുന്നതിനെയാണ്
എന്നെപ്പോലുള്ള ഒരുപാട് മനുഷ്യർ എതിർക്കുന്നത്.
രാഹുൽ മാങ്കൂട്ടം,അല്ലെങ്കിൽ ഇതുപോലെ ഒരു പരാതി നേരിടുന്നവർ കുറ്റം ചെയ്തവനാണ് എന്ന് ഞാൻ അടക്കമുള്ള ഈ സമൂഹം അല്ല പറയേണ്ടത് ഒരു പരാതി ലഭിച്ചതുകൊണ്ട് മാത്രം ഒരു കക്ഷി കുറ്റക്കാരൻ ആകണമെന്നില്ല.
പ്രതിസ്ഥാനത്ത് വരുന്ന കക്ഷിക്ക് ശരിയും തെറ്റും ബോധ്യപ്പെടുത്താൻ നമ്മുടെ രാജ്യത്ത് നീതിന്യായ വ്യവസ്ഥയുണ്ട് ആ നീതിന്യായ വ്യവസ്ഥിതിയെയാണ് ബഹുമാനിക്കേണ്ടതും ആശ്രയിക്കേണ്ടതും.
മുൻപ് പ്രതിപാദിച്ചതുപോലെ
പ്രത്യേകിച്ച് സ്ത്രീ സംരക്ഷണ നിയമങ്ങൾ രാജ്യത്ത് അനവധിയായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന വലിയ രീതിയിലുള്ള ആശങ്കയും ചർച്ചയും രാജ്യത്തിൻ്റെ പലഭാഗത്തും നടന്നുവരുന്ന ഈ
വർത്തമാന കാലഘട്ടത്തിൽ
സമൂഹം ശ്രദ്ധിക്കപ്പെടുന്നതും അല്ലെങ്കിൽ സമൂഹം ഇഷ്ടപ്പെടുന്നതുമായ വ്യക്തികൾക്കെതിരെ ഇത്തരത്തിൽ പരാതികൾ ഉണ്ടാകുമ്പോൾ തീർച്ചയായും
പരാതിക്കാരരെ മാനിക്കുകയും
ഒപ്പം അതിൻ്റെ നിജസ്ഥിതി മനസ്സിലാക്കി ഒരു വ്യക്തിയുടെ ജീവിതം തകർക്കപ്പെടുന്ന അവസ്ഥയിലേക്ക് കൊണ്ടുപോകാതെയുള്ള
നിയമ നടപടികളാണ് സ്വീകരിക്കേണ്ടത്.
ഞാൻ ഇത് പറയുമ്പോൾ തീർച്ചയായും ഇതിനെ മറികടക്കാൻ നിയമം നടപ്പിലാക്കാനുള്ളതല്ലേ നിയമവിരുദ്ധ പ്രവർത്തനം ചെയ്താൽ അവർക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടതല്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നുവന്നേക്കാം. അത്തരം ചിന്തകളെ ഒരിക്കൽ പോലും എനിക്ക് തള്ളിപ്പറയാൻ കഴിയില്ല .പക്ഷേ എൻ്റെ മനസ്സാക്ഷി എന്നോട് ചോദിക്കുന്ന ഒരു ചോദ്യം ഞാൻ നിങ്ങൾക്ക് മുൻപാകെ പറയാൻ ഉദ്ദേശിക്കുകയാണ്.
നിയമം നടപ്പിലാക്കുന്ന നിയമപാലകർ എല്ലാ വിഷയത്തിലും ഒരേ മാതൃക സ്വീകരിച്ചിട്ടുണ്ടോ?………… അതോ ഒരു വിഭാഗം ആളുകൾക്ക് നേരെ ഇത്തരത്തിൽ പരാതികൾ ഉണ്ടാകുമ്പോൾ അവർക്ക് ബഹുമാനപ്പെട്ട കോടതികളിൽ നിന്നും മുൻകൂർ ജാമ്യം ലഭിക്കാനുള്ള അവസരങ്ങൾ ബോധപൂർവ്വം സൃഷ്ടിച്ചു നൽകുകയും തുടർന്ന് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം സ്വീകരിക്കുകയും ചെയ്ത്. പരാതിക്ക് വിധേയനായവർ ബഹുമാനപ്പെട്ട കോടതിയിൽ സത്യം തെളിയും എന്ന വാദത്തോടെ എല്ലാ അധികാര സീമകളിലും തുടർന്നും മുന്നോട്ടുപോകാനുള്ള അവസരങ്ങൾ നമ്മുടെ കേരളത്തിൽ ഉണ്ടായിട്ടില്ലെ .?
ഉണ്ടായിട്ടുണ്ട് അതെല്ലാം പൊതുജനങ്ങൾക്ക് ബോധ്യമുള്ളതാണ് അത്തരം ബോധ്യങ്ങളാണ് ഒരുപക്ഷേ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ സോഷ്യൽ മീഡിയകളിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും
പ്രതികരണങ്ങളും ഉണ്ടാവാനുള്ള പ്രധാന കാരണമെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ മുഖ്യധാര ചാനലുകളെ സംബന്ധിച്ചിടത്തോളം
ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ
അവരുടെ ബിസിനസ് ലക്ഷ്യവും ഒപ്പം ചാനലിൻ്റെ റേറ്റ് കൂട്ടുകയും ചെയ്യുക എന്ന തന്ത്രം മാത്രമാണ് ഉള്ളത്
അല്ലാതെ സോഷ്യൽ കാഴ്ചപ്പാട് കേരളത്തിലെ
ദൃശ്യമാധ്യമ രംഗത്ത് കാണുന്നില്ല. ഇത്തരം വിഷയങ്ങളും പൊതുജനങ്ങൾ വളരെ വ്യക്തതയോടെ കൂടി മനസ്സിലാക്കുന്നുണ്ട് എന്നത് മനസ്സിലാക്കേണ്ടത് കേരളത്തിലെ ഭരണാധികാരികളും
പോലീസ് ഉദ്യോഗമാണ്.
സ്ത്രീ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്ന ആരോപണങ്ങളും
പരാതികളും ഉണ്ടാകുമ്പോൾ
ആ പ്രതിസ്ഥാനത്ത് നിൽക്കുന്ന
വ്യക്തി കുറ്റം ചെയ്തുവെന്ന പ്രാഥമിക ബോധ്യത്തിൽ ബഹുമാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ കേസ് ഫയൽ ചെയ്ത് പ്രതിസന്ധിയിൽ നിൽക്കുന്ന കക്ഷിയെ ബഹുമാനപ്പെട്ട കോടതി ഹാജരാക്കാവുന്നതാണ്.
എന്നാൽ ശത്രുക്കളെ ഇല്ലായ്മ ചെയ്യാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു നിയമമായി സ്ത്രീസംരക്ഷണ നിയമം ഇതിനോടകം തന്നെ മാറിക്കഴിഞ്ഞു.
ആയതുകൊണ്ട് തന്നെ
ഒരു പുരുഷന്റെ ജീവിതവും ആയുസ്സും തകർക്കാൻ
നാം വിശ്വസിക്കുന്ന നിയമം തന്നെ കാരണമാകരുത്.
ഇത്തരത്തിലുള്ള സംഭവങ്ങൾ
മൂലം ഒരുപാട് പുരുഷന്മാർ അവരുടെ ജീവിതം വിവിധ
ജയിലുകളിൽ ഹോമിക്കപ്പെട്ട അവസ്ഥയിൽ കഴിയുന്നു. ഈ യാഥാർത്ഥ്യങ്ങളൊന്നും പലരും മനസ്സിലാക്കുന്നില്ല.
നാം കണ്ടുവരുന്ന
പല സംഭവങ്ങളിലും തെറ്റ്
പുരുഷന്റേത് മാത്രമാണോ ?
ചിന്തിക്കേണ്ട കാലം അതിക്രമിച്ചു.
ഒന്ന് നാം മനസ്സിലാക്കണം
സ്ത്രീ സംരക്ഷണ നിയമം ദുരുപയോഗം ചെയ്തുള്ള പരാതികൾ ഉണ്ടാകുന്ന കാലം
അത്രയും യഥാർത്ഥത്തിൽ പീഡനങ്ങൾ നേരിടേണ്ടിവരുന്ന സ്ത്രീകൾ വീടിൻ്റെ അകന്തളങ്ങളിൽ എല്ലാം സഹിച്ചു കഴിഞ്ഞുകൂടുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത് .
ആയതുകൊണ്ട് ഒരു കാരണവശാലും സ്ത്രീ സംരക്ഷണം നിയമം ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കരുത്.
ആ നിയമം വളരെയേറെ ബഹുമാനപൂർവ്വം നീതിയുക്തമായി കൈകാര്യം ചെയ്യേണ്ട പ്രധാനപ്പെട്ട ഒരു നിയമമാണ് .രാജ്യത്ത് ഏറ്റവും ശക്തമായി നിലനിൽക്കേണ്ട ഒരു നിയമമാണ് സ്ത്രീ സംരക്ഷണ നിയമം. ഈ മഹത്തായ കാഴ്ചപ്പാട് അതിൻ്റെ പൂർണ്ണതയിലേക്ക് എത്തുവാൻ
ഭരണാധികാരികളും, പോലീസ് ഉദ്യോഗസ്ഥരും ഒരുപോലെ പരിശ്രമിക്കേണ്ടതാണ്.
രാഹുൽ മാങ്കൂട്ടത്തിൽ എന്ന യുവ രാഷ്ട്രീയ നേതാവിനെതിരെ ഉയർന്ന ആരോപണങ്ങൾ വലിയ ചര്ച്ചകള്ക്കും തർക്കങ്ങൾക്കും ഇടയാക്കി.
സ്ത്രീ സംരക്ഷണ നിയമങ്ങളുടെ ശക്തിയും അതിന്റെ സാമൂഹിക പ്രാധാന്യവും ഉള്ള സാഹചര്യത്തിൽ ഇത്തരം കേസുകൾ സാധാരണ നിയമപരമായ പ്രശ്നങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല.
അത് രാഷ്ട്രീയ തർക്കങ്ങളും പൊതുചർച്ചകളും അടങ്ങിയ ഒരു വലിയ സാമൂഹിക ഘടനയെ സ്പർശിച്ചു കൊണ്ടാണ് കടന്നുപോകുന്നത്.
രാഷ്ട്രീയത്തിൽ ആരോപണങ്ങൾ ഉയർത്തിയുള്ള പ്രതിരോധം തീർക്കൽ ഇന്ന് പഴയ കഥയാണ് . എന്നാൽ ഇന്ന് പുതിയ രൂപവും ഘടനയുമാണ്
എതിരാളികൾ ഉപയോഗിക്കുന്നത്.
രാജ്യത്തിന്റെ എല്ലാ ഭാഗത്തും പാർട്ടി വ്യത്യാസ ഭേദമന്യേ രാഷ്ട്രീയ നേതാക്കളോടുള്ള ആരോപണങ്ങൾ ചിലപ്പോൾ രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം ആരോപണങ്ങൾ ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്നത് ഒരു പൊതുവായ നിരീക്ഷണമാണ്.
വിമർശനാത്മകമായ ശബ്ദങ്ങളെ ഒതുക്കാനും
ചർച്ചയുടെ ദിശ മാറ്റാനും പൊതുജനങ്ങളുടെ ശ്രദ്ധ മറ്റൊരുദിശയിലേക്ക്
തിരിക്കുന്നത് ഉൾപ്പെടെയുള്ള
നിരവധി ഉദ്ദേശ്യങ്ങൾ ഇത്തരം സംഭവങ്ങൾക്ക് പിന്നിലുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ തന്നെ പറയാറുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ പോലുള്ള,
രാഷ്ട്രീയ വിമർശകർ സർക്കാരിന്റെ പോരായ്മകളും തെളിവുകൾ ഉയർത്തിയുള്ള ചർച്ചകളും ചെയ്യുന്നതുമൂലം
പൊതുജനങ്ങളിൽ സ്വാധീനമുള്ള നേതാക്കളായി
വളരുകയാണ് അത്തരം സാഹചര്യങ്ങളിൽ ഉണ്ടാകുന്ന
ആരോപണങ്ങൾ കൂടുതൽ മാധ്യമശ്രദ്ധ നേടുകയും
അതോടൊപ്പം അവരുടെ രാഷ്ട്രീയ നിലപാടുകൾ തന്നെ ചർച്ചയാകുകയും ചെയ്യുന്നു.
എന്നാൽ ഈ നിയമങ്ങൾ ചിലപ്പോൾ രാഷ്ട്രീയ സംഘർഷങ്ങളിലും വ്യക്തിപരമായ വൈരങ്ങളിലും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന വിമർശനങ്ങളും നിലനിൽക്കുന്നു.
അതിനാൽ ഒരു നേതാവിന് എതിരെയോ ഒരു
വ്യക്തിക്ക് എതിരെയോ പരാതി ഉയർന്നാൽ ഒരു നേതാവോ വ്യക്തിയോ എന്ന് നോക്കാതെ
കോടതിയും അന്വേഷണ ഏജൻസികളും മാത്രം സത്യം കണ്ടെത്തന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക എന്നതാണ്
ജനാധിപത്യത്തിന്റെ മാനദണ്ഡം
എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
ജനങ്ങളോട് ചേർന്ന് നിൽക്കുന്നവരിൽ ഇത്തരം ആരോപണങ്ങൾ ഉയർന്നാൽ
കേസ്സ് ഏതായാലും സമൂഹം രണ്ടു ഭാഗത്തായി നിലയുറക്കുന്നത് ഇന്ത്യയിൽ പതിവാണ്:
പരാതി നൽകിയ വ്യക്തിയെ വിശ്വസിക്കണമെന്ന സമൂഹവും
ഈ കേസ് രാഷ്ട്രീയമാണ് എന്നു സംശയിക്കുന്ന സമൂഹവും
രാഹുൽ മാങ്കൂട്ടത്തിൻ്റെ
സംഭവത്തിലും ഇതേ രണ്ട് പ്രതികരണങ്ങളാണ് ഉയർന്നിരിക്കുന്നത്.
അതിനാൽ സത്യത്തെ നിശ്ചയിക്കുന്നതും നീതി നടപ്പാക്കുന്നതും കോടതിക്കും തെളിവുകൾക്കും വിട്ടുകൊടുക്കുന്നതാണ് ശരിയായ വഴി എന്ന് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
മാധ്യമ വിചാരണയും രാഷ്ട്രീയ നാടകങ്ങളും — ജനാധിപത്യത്തിന് ഒരു വെല്ലുവിളിയാണ്
ഏതൊരുകേസും തെളിവുകൾ പരിശോധിക്കുന്നതിന് മുമ്പ് തന്നെ മീഡിയയിൽ വിധി കേൾക്കുന്നത്
ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക യാഥാർഥ്യമാണ് കുറ്റം
ആരോപിക്കപ്പെട്ട വ്യക്തിക്കെതിരായ മുൻവിധിയും
പരാതിക്കാരിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വാദങ്ങളും
എല്ലാം അനാവശ്യമായി സൃഷ്ടിക്കുന്നു. ഇതെല്ലാം
ആരോഗ്യകരമായ രാഷ്ട്രീയത്തിന്റെ ലക്ഷണമല്ല.
ഉദാഹരണം: രാഹുൽ മാങ്കൂട്ടം
വിഷയത്തിലെ പരാതിക്കാരി
അവരുടെ സങ്കടം ബോധ്യപ്പെടുത്താൻ വിശ്വാസപൂർവ്വം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അടുത്തേക്കാണ് എത്തിയത്.
സത്യത്തിൽ അവിടെയും
പരാതിക്കാരിയുടെ അവകാശങ്ങൾ യഥാർത്ഥത്തിൽ നിരാകരിക്കപ്പെട്ടു.
പരാതിക്കാരിയുടെ പരാതികളും ആവലാതിയും സങ്കടവും ആദരവുപൂർവ്വം
ബഹുമാന്യനായ മുഖ്യമന്ത്രി കേട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പോലും
കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ
അർത്ഥശങ്കയ്ക്ക് വകയില്ലാതെ
വാർത്തകൾ പടച്ചുവിടുകയായിരുന്നു.
മാധ്യമങ്ങളുടെ
ഈ ഒരു നിലപാട്
പരാതിക്കാരിയോടുള്ള
അവഗണനയും , അവഹേളിക്കലും ആയിരുന്നു.
ഏറ്റവും വിശ്വാസപൂർണ്ണമായ സ്ഥലത്തേക്കാണ് പരാതികാരി എത്തിയത് ..
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അതല്ലെങ്കിൽ ബഹുമാനപ്പെട്ട പോലീസ് ആസ്ഥാനത്തുനിന്നും പുറത്തുപോകേണ്ട വാർത്തയാണ് പരാതിക്കാരി മുഖ്യമന്ത്രിയുമായി സംസാരിക്കുന്ന സമയത്ത് തന്നെ ചാനലുകൾ അവർക്ക് തോന്നിയതുപോലെ പ്രസ്താവനകൾ നടത്തിയത്.
ഇത് ഒരു ജനാധിപത്യവ്യവസ്ഥിതിക്ക് ചേർന്നതല്ല.
രാഹുൽ മാങ്കൂട്ടത്തിൽ സംഭവവുമായി ബന്ധപ്പെട്ട രാഷ്ട്രീയ-സാമൂഹിക ചർച്ചകളും സമൂഹം ഒരു പക്ഷത്തേക്കോ മറ്റൊരുവശത്തേക്കോ തെന്നിപ്പോകാതെ
നിയമപരമായ അന്വേഷണങ്ങൾ സുതാര്യമായും നിഷ്പക്ഷമായും
നീതിയുടേയും തെളിവിന്റെയും അടിസ്ഥാനത്തിൽ
നടക്കുന്നുണ്ടോ എന്ന് നോക്കുകയാണ് ഭരണകൂടവും ഉദ്യോഗസ്ഥരും ചെയ്യേണ്ടത്.
ഒരു ജനാധിപത്യ സമൂഹത്തിൽ,
പരാതിക്കാരിക്കും
പ്രതിസ്ഥാനത്തുള്ളവനും
അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെടണം.
എന്നാൽ സത്യത്തിനെ മറികടന്ന് രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന മാധ്യമ ആവേശവും
ചാനൽ ചർച്ചകളും അതിരു കടക്കുമ്പോൾ അത്തരം ജനാധിപത്യവിരുദ്ധ നിലപാടുകൾ ഒരു കാരണവശാലും
അനുവദിക്കരുത്.
എല്ലാ പൗരന്മാർക്കും അവരുടെ
കാഴ്ചപ്പാടുകൾക്ക് വിധേയമായുള്ള രാഷ്ട്രീയ
പ്രവർത്തനങ്ങളിലും
നിലപാടുകളിലും മുന്നോട്ടുപോകാനുള്ള സ്വാതന്ത്ര്യവും അവകാശവും
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ട് .
അതുപോലെതന്നെ ഓരോ പൗരന്റെയും പേരിൽ ഉന്നയിക്കപ്പെടുന്ന കുറ്റാരോപണങ്ങളിൽ
തന്റെ ഭാഗം ശരിയാണെന്ന് ബോധിപ്പിക്കാനുള്ള അവകാശവും ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്.
അതിനുള്ള സ്വാതന്ത്ര്യവും അവകാശവും ഓരോ പൗരന്മാർക്കും ഭരണകർത്താക്കളിൽ നിന്നും
ഉദ്യോഗസ്ഥരിൽ നിന്നും ഉറപ്പുവരുത്തേണ്ടത്
അത്യന്താപേക്ഷിതമാണ്
അല്ലാത്തൊന്നിനും
ഇയാം പാറ്റയുടെ
വാഴ്ച മാത്രമാണ് ഉണ്ടാവുക
എന്ന ഓർമ്മപ്പെടുത്തലോടെ
എന്ന് :
Johnson Pulluthi
Chairman
Humanistic Rights Protection Movement (HRPM)
Mob : +919037713790


