hrpmtcr@gmail.com
HRPM Home
സംഭവം നടന്നത് കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതി
റോഡിൽ കൂടി നടന്നുപോവുകയായിരുന്ന
അരുൺ എന്ന ചെറുപ്പക്കാരനെയാണ്
അതുവഴി വന്ന കാർ ഇടിച്ചു വീഴ്ത്തിയത് ആസ്പത്രിയിൽ എത്തി ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ടാറിങ് റോഡിൽ നിന്ന് താഴെയിറങ്ങി നടക്കാൻ കഴിയാത്തവിധം
റോഡിൻ്റെ സൈഡ് കാടുപിടിച്ചു കിടക്കുകയായിരുന്നു.
വാഹനങ്ങൾ /
ഇഴജന്തുക്കൾ / തെരുവുനായകൾ എന്നിവരിൽ നിന്നും കാൽനടയാത്രക്കാർക്ക്
സുരക്ഷയില്ലാത്ത സ്ഥിതിയാണ്
ഈ പ്രദേശത്ത് ഉണ്ടായിരുന്നത്
സംഭവത്തെ തുടർന്ന് പ്രദേശത്തുള്ള പൊതുജനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധങ്ങളുണ്ടായി
പഞ്ചായത്ത് മെമ്പർ മുതൽ പിഡബ്ല്യുഡി വരെയുള്ള ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും നടപടിക്ക് കാത്തുനിൽക്കാതെ പ്രദേശത്തുള്ള സ്ത്രീകളും കുട്ടികളും അടങ്ങുന്ന പൊതുജനങ്ങൾ ഒത്തുചേർന്ന്
കാട് വെട്ടി തിളയ്ക്കുന്ന മഹത്തായ പ്രവർത്തി
മാതൃകയായി.
കാൽനടയാത്രക്കാർക്ക് റോഡ് സഞ്ചാരയോഗ്യമാക്കിയ മഹത്തായ പ്രവർത്തിയിൽ
പ്രദേശവാസികളായ സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം പങ്കെടുത്ത
ശശി, സിജോ, HRPM ൻ്റെ മനുഷ്യവകാശ പ്രവർത്തകനായ
ഷണ്മുഖൻ പി ആർ എന്നിവരും
പങ്കെടുത്തു.


