Humanistic Rights Protection Movement (HRPM)
പ്രിയ സുഹൃത്തുക്കളെ :
മനുഷ്യവകാശ സംഘടനയായ
HRPM സ്ഥാപക ദിനാഘോഷത്തോട് അനുബന്ധിച്ച് പുതുക്കാട് ജംഗ്ഷനിൽ നടക്കുന്ന
അഴിമതി വിരുദ്ധ ക്യാമ്പയിൻ്റെ ശക്തിയും സന്ദേശവും നൽകുന്ന ഏകദിന ഉപവാസ സമരത്തിലേക്ക് ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.
പ്രിയപ്പെട്ട പൊതുജനങ്ങളെ
എല്ലാവർക്കും അർഹതപ്പെട്ട നിയമത്തിന്റെ ആനുകൂല്യം തട്ടിയെടുക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതി
വളർന്നുവരുന്നതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള അഴിമതിയാണ് ഇന്ന് ചർച്ചാവിഷയമാകുന്നത് .
പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ അഴിമതിയും, അനധികൃത കെട്ടിട കയ്യേറ്റവും പുതുക്കാടിന്റെ സർവതോമുഖ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നു.
നാഷണൽ ഹൈവേ അതോറിറ്റി പുതുക്കാട് ജംഗ്ഷൻ വികസന പദ്ധതിക്കായി 3.48 കോടി രൂപ നൽകി ഏറ്റെടുത്ത കെട്ടിടം ഇന്ന് മൂന്ന് സ്വകാര്യ വ്യക്തികൾ
കൈവശപ്പെടുത്തിയിരിക്കുകയാണ്. ഈ കയ്യേറ്റത്തിന്
വഴിയൊരുക്കിയത് പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ കൃത്യനിർവഹണത്തിലെ വൻ വീഴ്ചയും അഴിമതിയുമാണ് കാരണമായത് .പഞ്ചായത്ത് ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും ഇതിൽ നേരിട്ട് ഉത്തരവാദികളാണ്.
കേസുകൾ ബഹുമാനപ്പെട്ട കോടതികളിൽ നിലനിൽക്കുന്നുണ്ടെങ്കിലും, പഞ്ചായത്തിന് നിയമപരമായ നടപടി സ്വീകരിക്കാൻ ഒരുവിധത്തിലുള്ള തടസ്സവും ഇല്ല. പഞ്ചായത്ത് ഭരണസമിതിയുടെ വാദം
പൂർണ്ണമായും കള്ളമാണ്.
അതേസമയം, അനധികൃതമായി കയ്യേറ്റം ചെയ്ത കെട്ടിടം:
അംഗീകൃത രേഖകളില്ലാതെ പുനർനിർമിച്ചിരിക്കുന്നു.
ലൈസൻസ് , കെട്ടിടനമ്പർ
എന്നി ഔദ്യോഗിക രേഖകൾ ഒന്നും ഇല്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.
നികുതി അടയ്ക്കാതെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നടക്കുന്നു.
പഞ്ചായത്തിന് നിയമപരമായ നടപടികൾ എടുക്കുന്നതിൽ ഒട്ടും തടസ്സമില്ല എന്നതാണ് യാഥാർത്ഥ്യം.
അതുമാത്രമല്ല, കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകളിൽ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുള്ള അഭിഭാഷകൻ മുഖേനെ പഴയ കെട്ടിടത്തിന്റെ നമ്പർ ചൂണ്ടിക്കാണിച്ച് ബഹു:
കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണ്.
ഇത് ഒത്തുകളിയും നിയമലംഘനവുമാണ്.
ജനപ്രതിനിധികൾ വ്യക്തിപരമായ താൽപര്യം മുൻനിർത്തി നാടിന്റെ വികസനത്തെ അവഗണിക്കുന്ന നിലപാടുകൾക്ക് എതിരായി നടക്കുന്ന ഉപവാസ സമരത്തിന്റെ ഗൗരവം പൊതുജനങ്ങൾ മനസ്സിലാക്കുമെന്ന്
മനുഷ്യാവകാശ പ്രവർത്തകരായ ഞങ്ങൾ
വിശ്വസിക്കുന്നു.
നീതി ഇല്ലെങ്കിൽ സ്വാതന്ത്ര്യം അപൂർണ്ണമാണ്.
ഓരോ മനുഷ്യനും ഒരേ വിലയും ഒരേ മാന്യതയും — അതാണ് യഥാർത്ഥ നീതി.
അല്ലാത്തത് നീതിയും സംസ്കാരവും അല്ല.
മനുഷ്യാവകാശം മനുഷ്യന്റെ ശ്വാസം പോലെ അത്യാവശ്യമായ ഘടകമാണ്
അനീതിക്ക് എതിരെ നേർവഴിയിലേക്ക് സഞ്ചരിക്കാൻ എല്ലാ മനുഷ്യരും മുന്നോട്ടുവരണം.
നീതി, സമത്വം, സഹോദര്യം — മനുഷ്യാവകാശത്തിന്റെ അടിസ്ഥാനമാണ്.
ഒരു ശബ്ദം ഉയർന്നാൽ പലരുടെ ജീവിതം മാറും.
മനുഷ്യനെ ആദരിക്കൂ, മനുഷ്യാവകാശത്തെ സ്വന്തം വാദമാക്കുക
മനുഷ്യാവകാശ സംരക്ഷണം ഒരു ബാധ്യതയല്ല, സർവ്വദേശീയ ഭരണഘടനയ്ക്ക്
വിധേയമായ
ഒരു ദൗത്യമാണ്.
നീതി തേടുന്നവർ ഒരിക്കലും ഒറ്റക്കല്ല — ഞങ്ങളുണ്ട് കൂടെ.
മനുഷ്യാവകാശം സ്വപ്നമല്ല, അവകാശമാണ്.
നീതിക്കായി ഒന്നിച്ചുയരുക – HRPM