ചെമ്മീനി ഡാമിൽ വനം വകുപ്പിന്റെ അമിത പണപ്പിരിവ്
സന്ദർശകരുടെ പ്രതികരണങ്ങൾക്കൊപ്പം
HRPM എന്ന NGO യുടെ മനുഷ്യവകാശ പ്രവർത്തകരും :
തൃശ്ശൂർ :
ഓണം ഉൾപ്പെടെയുള്ള പ്രത്യേക ദിവസങ്ങളിൽ ആയിരക്കണക്കിന് ആളുകൾ എത്തുന്ന ചെമ്മീനി ഡാം സന്ദർശകർക്ക് വലിയ തലവേദനയായി മാറുന്നത് വനംവകുപ്പിന്റെ അമിതമായ പണപ്പിരിവാണ്.
ഡാം അതോറിറ്റി സന്ദർശക പ്രവേശന ഫീസ് ഈടാക്കാത്തതിനാൽ അണക്കെട്ടിന്റെ മുകളിലേക്ക് പ്രവേശനം ഇപ്പോഴും നിരോധിച്ചിരിക്കുകയാണ് .
(അണക്കെട്ടിന്റെ മുകളിലേക്കുള്ള ഡോർ ലോക്ക് ചെയ്തിരിക്കുകയാണ് )
എന്നാൽ, ഡാം സന്ദർശിക്കാൻ പോലും കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കെ വനംവകുപ്പ് ചെക്ക് പോസ്റ്റിൽ തടഞ്ഞുനിർത്തി സഞ്ചാരികളിൽ നിന്ന് തല എണ്ണിയും ,വാഹനത്തിൻ്റെ അളവുനോക്കിയും പണം പിരിക്കുന്ന നടപടിയാണ് സജീവമായി നടക്കുന്നത്.
ഉദ്യോഗസ്ഥരുടെ വാദപ്രകാരം, റിസർവ് വനത്തിലേക്ക് പ്രവേശിക്കുന്നതിനാണ് പണം ഈടാക്കുന്നത്. എന്നാൽ, ഡാം പ്രവർത്തനത്തിനാവശ്യമായ സ്ഥലം ഡാം അതോറിറ്റിക്ക് കൈമാറിയിട്ടുണ്ടെങ്കിൽ, ഡാമിലേക്കുള്ള വഴിയിൽ വനം വകുപ്പ് പണം പിരിക്കുന്നത് എന്തിനാണെന്ന് സന്ദർശകർ ചോദിക്കുന്നു.
വനംവകുപ്പ് പണം പിരിക്കുമ്പോഴും സന്ദർശകർക്ക് സുരക്ഷാ സംവിധാനമോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല.
സന്ദർശകരുടെ പ്രതികരണം.
ഡാം പരിസരത്ത് ഇക്കോ ടൂറിസം പദ്ധതികൾ നടപ്പിലാക്കിയതായി വാദിക്കുന്നുവെങ്കിലും, യാഥാർത്ഥ്യത്തിൽ വിനോദസഞ്ചാരികൾക്ക് സൗകര്യങ്ങൾ ഒന്നും ഒരുക്കിയിട്ടില്ലെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം.
വനംവകുപ്പ് ആവശ്യമായ സൗകര്യങ്ങളും ,മതിയായ സുരക്ഷയും ഒരുക്കാതെ പിരിവ് മാത്രം നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് സന്ദർശകർ ചൂണ്ടിക്കാണിക്കുന്നത്
ഡാം അതോറിറ്റി തന്നെ പ്രവേശന ഫീസ് പിരിച്ചാൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനാവും.
വർഷങ്ങൾ കഴിഞ്ഞിട്ടും ഡാം ഒരു വിനോദകേന്ദ്രമായി വികസിപ്പിക്കാൻ നടപടികളൊന്നും നടന്നിട്ടില്ല.
ചെമ്മീനി ഡാം സന്ദർശിക്കുന്ന പൊതുജനങ്ങളിൽ നിന്നും വനംവകുപ്പിന്റെ കുത്തക പണപ്പിരിവ്’ അവസാനിപ്പിക്കണമെന്നും പണം നൽകി എത്തുന്ന സന്ദർശകർക്ക് ഡാം തുറന്ന് നൽകണമെന്നും ശക്തമായ ആവശ്യമാണ് ഉയരുന്നത്.
JohnsonPulluthi
Chairman. Kerala State .
Human Rights Protection Movement ( HRPM )