വ്യാജ മനുഷ്യാവകാശ പ്രവർത്തകരുടെ വളർച്ച കേരളത്തിൽ ഉയർന്ന് വരുന്ന ഒരു സാമൂഹ്യ പ്രശ്‌നം :

ആമുഖം

മനുഷ്യാവകാശങ്ങൾ എന്നത് സമൂഹത്തിലെ ഓരോ വ്യക്തിക്കും അവരുടെ ജന്മാവകാശമായി ലഭിക്കേണ്ടതിനാണ്. അത് ജീവിക്കാൻ, സംസാരിക്കാൻ, അഭിപ്രായപ്പെടാൻ, വിദ്യാഭ്യാസത്തിനും തൊഴിൽ അവസരങ്ങൾക്കും, മനുഷ്യബഹുമാനത്തിനും ഉള്ള അവകാശങ്ങളാണ്. കേരളം ചരിത്രപരമായി മനുഷ്യാവകാശ  പ്രസ്ഥാനങ്ങൾക്ക് ശക്തമായ അടിത്തറ ഒരുക്കിയ ഒരു സംസ്ഥാനമാണ്.

എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി, മനുഷ്യാവകാശ പ്രവർത്തനം ഒരു സാമൂഹ്യ സേവനം മാത്രമല്ല, മറിച്ച് ചിലർക്ക് സ്വാർത്ഥ താല്പര്യത്തിനായുള്ള
ഉപാധിയായി മാറുന്ന ഭീഷണികരമായ ഒരു പ്രവണത കണ്ടുവരുന്നു.

വ്യാജ പ്രവർത്തകരുടെ ഉയിർപ്പ്
സാമൂഹ്യ മാധ്യമങ്ങളുടെ വളർച്ച, പൊതുജനങ്ങളിൽ നീതിബോധവും അവകാശ ബോധവും വർധിച്ചു ഈ സാഹചര്യങ്ങൾ സ്ത്രീ പുരുഷ ഭേദമന്യേ ചില വ്യക്തികൾ  ദുരുപയോഗത്തിനുള്ള ഒരു വഴിയായി കണ്ടിരിക്കുന്നു. 

മനുഷ്യാവകാശ പ്രവർത്തകർ എന്ന പേരിൽ പലരും രംഗത്തേക്ക് ഇറങ്ങിത്തുടങ്ങി ഇതിൽ
ഏതൊക്കെയോ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട സംഘടനകൾ തികച്ചും
വ്യാജമായി മനുഷ്യവകാശ സംഘടന എന്ന മറ്റുുതെങ്കിലും പേരുകൾ സ്വയം സ്വീകരിച്ച്
ജനങ്ങളെ സമീപിച്ചാണ്
പലവിധത്തിലുള്ള തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്നത്.

സംഘടനകളുമായി ബന്ധമില്ലാതെ വാട്സ്ആപ്പ് കൂട്ടായ്മകൾ വഴി മനുഷ്യവകാശ പ്രവർത്തകരാണെന്ന് വിശേഷിപ്പിച്ച് സമൂഹത്തിൽ നിന്നും സാമ്പത്തിക തട്ടിപ്പുകളും
പാവപ്പെട്ട സ്ത്രീകളെ ദുരുപയോഗം ചെയ്തും
സാധാരണക്കാരായ മനുഷ്യരുടെ വിയർപ്പിന്റെ ഫലം
തിന്നു കൊഴുക്കുന്നവരും
കേരളത്തിൽ സജീവമാണ്.
ഇങ്ങനെയുള്ളവർ ആരും നിയമപരമായ സംഘടനകളിൽ അംഗത്വം സ്വീകരിച്ച് സംഘടനാ ചട്ടക്കൂടുകളിൽ ഒതുങ്ങി നിന്ന് പ്രവർത്തിക്കുന്നവരല്ല .
സംഘടനകളിൽ നിയമപരമായി പ്രവർത്തിക്കുന്നവർക്ക്  ഇത്തരം തട്ടിപ്പുകളും ചതിയും വഞ്ചനയും നടത്താൻ കഴിയില്ല അവിടെ ചോദ്യം ചെയ്യാനും നിയമപരമായി നടപടി സ്വീകരിക്കാനും സംവിധാനങ്ങളുണ്ടാകും.
ഇങ്ങനെയുള്ള ഏഴാം കൂലികളായ പലരുടെയും പൊയ്മുഖം പച്ചയായി സമൂഹത്തിന് മുമ്പിൽ തുറന്നു കാണിക്കാൻ Humanistic Rights Protection Movement (HRPM) ൻ്റെ മനുഷ്യവകാശ പ്രവർത്തകർ തീരുമാനിച്ചിരിക്കുകയാണ്.

പാവപ്പെട്ട സ്ത്രീകളെ പല തരത്തിൽ ചൂഷണം ചെയ്യുവാൻ കൂട്ടുനിൽക്കുന്നത്
മേൽ സൂചിപ്പിച്ചവരിലെ  സ്ത്രീകളാണെന്നകാര്യം വളരെ വേദനയോടെ കാണേണ്ടതാണ്.
സാമ്പത്തിക സഹായം, നിയമ സംരക്ഷണം, തൊഴിൽ അവസരം എന്നിങ്ങനെ വാഗ്ദാനങ്ങൾ ചെയ്തുകൊണ്ടാണ്  ഇത്തരം ചൂഷണങ്ങൾക്ക് വഴിയൊരുക്കുന്നത്

200 രൂപയുടെ  ഒരു പച്ചക്കറി കിറ്റ് വാങ്ങി  അത് എട്ട് കിറ്റുകളിലാക്കി എട്ട് ദരിദ്ര കുടുംബങ്ങളിൽ
കൊണ്ടുകൊടുത്ത് ഫോട്ടോ എടുത്ത് കുടുംബങ്ങളുടെ ദയനീയ സ്ഥിതിയും വിവരിച്ച് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചാണ്.
ഈ കൂട്ടർ മനുഷ്യവകാശ പ്രവർത്തകരെന്ന് സ്വയം അവകാശപ്പെടുന്നത്.
ഇവരോട് മനുഷ്യാവകാശ
പ്രവർത്തനങ്ങളുടെ കണ്ടന്റ് എന്താണെന്ന് ചോദിച്ചാൽ ഓടി മുറ്റത്ത് ഇറങ്ങി മാനത്തേക്ക് നോക്കുന്ന അറിവാണ് കേരളത്തിലെ ഇത്തരം തട്ടിപ്പ് കൂട്ടായ്മകൾക്ക് ഉള്ളത്.

നിയമ സഹായം ലഭ്യമാക്കാമെന്നും സർക്കാരും, ഉദ്യോഗസ്ഥരുമായി ബന്ധങ്ങൾ ഉണ്ടെന്നും പറഞാണ് വ്യാജ മനുഷ്യവകാശ പ്രവർത്തകരും സംഘടനകളും
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്
പലരേയും വലയിൽ കുടുക്കുന്നത് .

ഉന്നത ഉദ്യോഗസ്ഥർ ഉപദേശകരാണെന്ന
വ്യാജ അവകാശവാദം ഇവർ ഉയത്തുന്നു .
സർക്കാർ സേവനത്തിൽ നിന്ന് വിരമിച്ച ചില ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ഉപയോഗിച്ച് സ്വന്തം സംഘടനകളിൽ ചീഫ് അഡ്വൈസർ അല്ലെങ്കിൽ സ്റ്റേറ്റ് അഡ്വൈസർ എന്ന് വ്യാജമായി കാണിച്ച് പൊതുജനങ്ങളിൽ വിശ്വാസം നേടിയെടുക്കുന്നതാണ്
ഇവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള മറയാക്കി മാറ്റുന്നത് .

അറിവുള്ളവരിൽ
മനുഷ്യാവകാശം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ഒരു മാന്യതയും വിശ്വാസവും തോന്നും. അതുകൊണ്ടുതന്നെ, ഈ പേരിന്റെ മറ ഉപയോഗിച്ച് നിരവധി നിയമ ലംഘനങ്ങൾ നടക്കുന്നു.

സാമൂഹ്യ-നിയമപരമായ പ്രത്യാഘാതങ്ങൾ
ഇത്തരം വ്യാജ പ്രവർത്തകരുടെ പ്രവർത്തനം സമൂഹത്തിന്റെ നീതിബോധത്തെയും നിയമ സംവിധാനത്തെയും തകർക്കുന്നുണ്ട്.

പാവപ്പെട്ടവരുടെ വിശ്വാസം നഷ്ടപ്പെടുന്നു.
ഒരിക്കൽ ചതിക്കപ്പെട്ടവർ, ഇനി ഒരിക്കലും യഥാർത്ഥ മനുഷ്യാവകാശ സംഘടനകളെ പോലും വിശ്വസിക്കാതെ പോകും. അതുപോലെ തന്നെ സ്ത്രീകൾ ഇരട്ട ചൂഷണം നേരിടേണ്ടതായി വരുന്നു.
നിയമ സംരക്ഷണം തേടി എത്തുന്ന സ്ത്രീകൾ, മറിച്ച് വ്യാജ പ്രവർത്തകരുടെ ചൂഷണത്തിനിരയാകുന്നു.

വ്യാജന്മാരുടെ ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി യഥാർത്ഥ പ്രവർത്തകർ ഒറ്റപ്പെടുന്നു.
സമർപ്പണത്തോടെ പ്രവർത്തിക്കുന്ന സത്യസന്ധരായ സംഘടനകളുടെ വിശ്വാസ്യത തന്നെ സംശയത്തിനിടയാകുന്നു.

നിയമ സംവിധാനത്തെ അപകീർത്തിപ്പെടുത്തുന്നു.
വ്യാജ പ്രവർത്തകരുടെ ഇടപെടലുകൾ കൊണ്ട് പോലീസ്, ജുഡീഷ്യറി, സർക്കാർ സംവിധാനങ്ങൾക്ക് നേരെ പോലും സംശയത്തിന്റെ മുനകൾ ജനങ്ങളിൽ വളരുന്നു.

എന്തുകൊണ്ടാണ് ഇത്തരം പ്രവണത ഉയരുന്നത്?
പൊതുജനങ്ങളുടെ നിയമ-സാമൂഹ്യ അവകാശങ്ങളെക്കുറിച്ചുള്ള അറിവിന്റെ കുറവും പലവിധത്തിലുള്ള സ്വാർത്ഥ താല്പര്യ സംരക്ഷണ ചിന്തയുമാണ്.

സോഷ്യൽ മീഡിയയിലെ നിയന്ത്രണമില്ലാത്ത പ്രചാരണങ്ങൾ.
പത്രപ്രവർത്തകൻ സോഷ്യൽ ആക്ടിവിസ്റ്റ് ഹ്യൂമൻ റൈറ്റ്‌സ് അംഗം എന്നിങ്ങനെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന പേരുകളുടെ തിളക്കമാണ്
ഇവിടെ ദുരുപയോഗം ചെയ്യപ്പെടുന്നത്.

നിയന്ത്രണങ്ങളില്ലാത്ത രജിസ്ട്രേഷൻ മാത്രം മതിയാകുന്ന സംഘടനാ സംവിധാനം.

പരിഹാര മാർഗങ്ങൾ :

ജനബോധവൽക്കരണം.
പൊതുജനങ്ങൾ മനുഷ്യാവകാശ സംഘടനകളെ തിരിച്ചറിയുമ്പോൾ, അവരുടെ റജിസ്റ്റർ നമ്പർ, അംഗീകാരം, പ്രവർത്തന ചരിത്രം എന്നിവ പരിശോധിക്കണം.

സർക്കാർ തലത്തിലുള്ള കർശന നിയന്ത്രണം.
മനുഷ്യാവകാശ സംഘടനകളുടെ രജിസ്ട്രേഷൻ പ്രക്രിയയിൽ പരിശോധന, നിരീക്ഷണം, വാർഷിക റിപ്പോർട്ട് നിർബന്ധിതം ആക്കണം.

സ്ത്രീകളും സാധാരണക്കാരും സുരക്ഷിതരാക്കുന്ന സഹായ സംവിധാനങ്ങൾ.
സർക്കാരിന്റെ ഔദ്യോഗിക Legal Aid സംവിധാനങ്ങളും, സത്യസന്ധരായ സംഘടനകളുടെ കൂട്ടായ്മകളും ശക്തിപ്പെടുത്തണം.

വ്യാജ പ്രവർത്തകരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരിക.
ചതിക്കുഴിയിൽ കുടുങ്ങുന്നവർ പോലീസിനെയും നിയമ സ്ഥാപനങ്ങളെയും സമീപിക്കണം. സമൂഹത്തിൽ ഇത്തരം പ്രവണതയെ തുറന്നുകാട്ടുന്ന ധൈര്യമാണ് പ്രധാനമായത്.

മനുഷ്യാവകാശം ഒരു ഉയർന്ന മൂല്യമാണ്. അത് കൊണ്ട് തന്നെ, മനുഷ്യാവകാശത്തിന്റെ പേരിൽ നടക്കുന്ന വ്യാജ പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയൊരു അപമാനവും ഭീഷണിയുമാണ്. കേരളത്തിൽ ഇത് വ്യാപകമായി ഉയരുന്നത് തടയേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണ്.

യഥാർത്ഥ മനുഷ്യാവകാശ പ്രവർത്തകർക്ക് അവരുടെ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ വിശ്വാസം വീണ്ടെടുക്കാനും, വ്യാജന്മാരെ പുറത്തുകൊണ്ടുവരാനും കഴിയുമ്പോഴാണ് മനുഷ്യാവകാശത്തിന്റെയും സാമൂഹ്യനീതിയുടെയും ആത്മാവ് സംരക്ഷിക്കപ്പെടുക.

എന്ന് :
സംഘടനക്ക് വേണ്ടി
ചെയർമാൻ
ജോൺസൻ പുല്ലുത്തി

2 Responses

Leave a Reply

Your email address will not be published. Required fields are marked *